കോളയാട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടന്നു
കോളയാട് : പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി.ഉമാദേവി കരട് രേഖയും വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ വികസന രേഖയും അവതരിപ്പിച്ചു. എ.ടി.കുഞ്ഞമ്മദ്, ശ്രീജ പ്രദീപ്, റീന നാരായണൻ, ടി.ജയരാജൻ, റോയ് പൗലോസ്, അനിഷ എന്നിവർ പ്രസംഗിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ