കഞ്ചാവ് കൈവശം വച്ച വയനാട് സ്വദേശിയായ യുവാവ് പേരാവൂർ എക്‌സൈസ് പിടിയിൽ




കഞ്ചാവ് കൈവശം വച്ച  വയനാട് സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. 


വയനാട് കണിയാമ്പറ്റ കമ്പളക്കാട്  സ്വദേശി  കാളമ്പ്രാടൻ വീട്ടിൽ ഷാഹുൽ ഹമീദ് (വയസ്: 23/2021) എന്നയാളാണ് 20 ഗ്രാം  കഞ്ചാവുമായി  എക്സൈസ് സംഘത്തിന്റെ പിടിയിലായത്. സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യുട്ടിയുടെ ഭാഗമായി രാത്രി കേളകം ഭാഗത്ത് നടത്തിയ റെയിഡിൽ  ബിവറേജസ് ഔട്ട്ലെറ്റിന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ മുൻപും എക്സൈസ് കേസെടുത്തിട്ടുണ്ട്. 


സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യുട്ടിയുടെ ഭാഗമായി ഞായറാഴ്ച പകലും രാത്രിയുമായി നടത്തിയ വാഹന പരിശോധനയിൽ 680 ഗ്രാം നിരോധിത പുകയില ഉത്പ്പന്നങ്ങളും (ഹാൻസ്) പിടികൂടി അഞ്ചു പേർക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസ് എടുത്തു.  


 എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം.ജയിംസ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, കെ.എ.മജീദ്, എൻ.സി.വിഷ്ണു, എ.എം.ബിനീഷ് എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങള്‍