കോളയാട് ചാലിൽ കോളനിയിൽ യുവതി ആത്മഹത്യ ചെയ്തു.
കണ്ണവം : എടയാറിൽ ആദിവാസിയായ നവവധു ഭർത്താവിന്റെ വീട്ടിൽ അത്മഹത്യ ചെയ്ത നിലയിൽ. ചാലിൽ കോളനിയിൽ സജിത്തിന്റെ ഭാര്യ ഭാവന (21) യെയാണ് ഇന്നലെ വൈകുന്നേരത്തോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അച്ഛൻ: ബാബു, അമ്മ: ഓമന, സഹോദരിമാർ: വർഷ, നന്ദന. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്കു മാറ്റി. കണ്ണവം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ