ആര്യപ്പറമ്പ് വെച്ച് നീന്തൽ പരിശീലനം നടത്തുന്നു
ആര്യപ്പറമ്പ് എ കെ ജി വായനശാലയുടെയും കണ്ണൂർ ജില്ലാ അക്വാറ്റിക് അസോസിയേഷന്റെയും പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നീന്തൽ പരിശീലം നടത്തുന്നു.2021 ഫെബ്രുവരി 28 ഞായറാഴ്ച 4 മണിക്ക് ആര്യപ്പറമ്പ് വായനശാല പരിസരത്തു വെച്ചാണ് പരിശീലനം. കോളയാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ പി ഉമാദേവി പരിശീലനം ഉദ്ഘാടനം ചെയ്യും.വായനശാല പ്രസിഡന്റ് കെ പവിത്രൻ അധ്യക്ഷത വഹിക്കും.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ