പയ്യന്നൂർ ഫയർ സ്റ്റേഷനിലെ ഫയർ & റസ്ക്യൂ ഓഫീസർ ശ്രീജിത്ത് നിര്യാതനായി

 




പയ്യന്നുർ: പയ്യന്നൂരിലെ അഗ്‌നിരക്ഷാ സേനാംഗം കുഴഞ്ഞുവീണു മരിച്ചു.
ഇന്ന് രാവിലെ പ്രഭാതസവാരിക്കിടെയാണ് അഗ്‌നിരക്ഷാ സേനാംഗം കുഴഞ്ഞുവീണു മരിച്ചത് . പയ്യന്നൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസിലെ സേനാംഗമായ വെള്ളൂര്‍ ജെന്റ്‌സ് ക്ലബ്ബിന് സമീപം താമസിക്കുന്ന കാങ്കോല്‍ക്കാരന്‍ ശ്രീജിത്ത് (34) ആണ് മരണപ്പെട്ടത്. 

പ്രഭാതസവാരിക്കിറങ്ങിയ ശ്രീജിത്തിനെ റോഡരികില്‍ അബോധാവസ്ഥയില്‍ വീണു കിടക്കുന്നത് കണ്ട് വഴിയാത്രക്കാര്‍ ഉടനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുമാസം മുമ്പാണ് ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞത്. 

കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലെ അഗ്‌നിരക്ഷാ നിലയത്തിലേക്ക് രണ്ടുവര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന് സ്ഥലംമാറ്റം കിട്ടിയത്. സ്‌കൂബാ കിറ്റ് ഉപയോഗിച്ച് വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം മറ്റു സേനാംഗങ്ങളുടെ പരിശീലകനുമായിരുന്നു. കുഞ്ഞിമംഗലം മുച്ചിലോട്ട് ക്ഷേത്ര സ്ഥാനികന്‍ കുഞ്ഞമ്പു അന്തി തിരിയന്റെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: ചഞ്ചിത(പട്ടുവം). സഹോദരങ്ങള്‍: ശ്രീലത, ശ്രീലേഖ. മൃതദേഹം പയ്യന്നൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം വൈകീട്ട് 4.30 ന് ജെന്റ്സ് ക്ലബ്ബിൽ പൊതു ദർശനത്തിന് വെക്കും സംസ്ക്കാരം വൈകു. 5മണിക്ക് സമുദായ ശ്മശാനത്തിൽ.

അഭിപ്രായങ്ങള്‍