തലശേരിയില്‍ ഓട്ടോയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകം




 തലശേരി സെയ്ദാര്‍ പള്ളിക്കടുത്ത് ഓട്ടോയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലിസ്. ഗോപാല പേട്ടയിലെ ശ്രീധരി (51) യാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍  ഗോപാലകൃഷ്ണന്‍ ആണ് കൊലപ്പെടുത്തിയത്. സ്ത്രീയുടെ തല നിരവധി തവണ ബലം പ്രയോഗിച്ച് പ്രതി ഓട്ടോയില്‍ ഇടിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലിസ് പറഞ്ഞു. തലശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയാണ് ഗോപാലപേട്ട സ്വദേശിയായ ശ്രീധരി. ഡ്രൈവറുമായുള്ള തര്‍ക്കത്തിനിടയില്‍ ഓട്ടോയില്‍ നിന്നും തെറിച്ച് വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് കഴിഞ്ഞദിവസം ശ്രീധരി മരിച്ചത്. ശ്രീധരിയെ അക്രമിക്കുകയും ഭീഷണിപ്പെട്ടുകയും ചെയ്തുവെന്ന മൊഴിയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ഗോപാല പേട്ടയിലെ ഗോപാലകൃഷ്ണ (56) നെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ സൈദാര്‍ പള്ളിക്കടുത്ത് വച്ചാണ് ഗോപാലകൃഷ്ണന്‍ ഓടിച്ച ഓട്ടോയില്‍ നിന്നും ശ്രീധരി തെറിച്ചു വീണത്.

അഭിപ്രായങ്ങള്‍