ഷിഗല്ല: തലശ്ശേരിയില്‍ ഹോട്ടല്‍ ഉള്‍പ്പെടെ നാല് കടകള്‍ അടപ്പിച്ചു




ത​ല​ശ്ശേ​രി: ഹോ​ട്ട​ല്‍, കൂ​ള്‍ ബാ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഷി​ഗ​ല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.


ത​ല​ശ്ശേ​രി പു​തി​യ ബ​സ് സ്​​റ്റാ​ന്‍ഡി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഏ​താ​നും സ​ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.


ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ ഒ​രു ഹോ​ട്ട​ല്‍ ഉ​ള്‍പ്പെ​ടെ നാ​ല് സ്ഥാ​പ​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​പ്പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​ത്.ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ചാ​യ​ക്ക​ട​ക​ളി​ലും കൂ​ള്‍​ബാ​റു​ക​ളി​ലും ചി​ല ഹോ​ട്ട​ലു​ക​ളി​ലും പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന വെ​ള്ള​മാ​ണ് ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​നും ചാ​യ​ക്കും ജ്യൂ​സി​നും ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ള്ള​ത്തി‍െന്‍റ ഗു​ണം ആ​രും ത​ന്നെ പ​രി​ശോ​ധി​ക്കാ​റി​ല്ല. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ലെ ഒ​മ്ബ​തു​കാ​രി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഷി​ഗ​ല്ല ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.


ഇ​തി‍െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി‍െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലു​ട​നീ​ളം പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യ​ത്. ഷി​ഗ​ല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ത​ല​ശ്ശേ​രി​യി​ല്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും.


ക​ണ്ണൂ​രി​ല്‍ നി​ന്നെ​ത്തി​യ ഫു​ഡ് സേ​ഫ്റ്റി അ​സി.​ക​മീ​ഷ​ണ​ര്‍ വി.​കെ. പ്ര​ദീ​പ് കു​മാ​ര്‍, ഫു​ഡ് സേ​ഫ്റ്റി നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ കെ. ​വി​നോ​ദ് കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​വി. സു​രേ​ഷ് കു​മാ​ര്‍, കെ. ​സു​മേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അഭിപ്രായങ്ങള്‍