കോളയാട് :കണ്ണവം വനത്തിൽ മരങ്ങൾ മുറിച്ചു മാറ്റുന്നു. പരിസരവാസികൾ ആശങ്കയിൽ.




കോളയാട് :ചങ്ങല ഗേറ്റ് പെരുവ റോഡിലൂടെ യാത്ര ചെയ്ത് പ്രകൃതി ഭംഗി ആസ്വദിച്ചിരുന്ന പ്രകൃതി സ്നേഹികൾക്കും പരിസരവാസികൾക്കും വനം വകുപ്പിന്റെ മരം മുറി വിനയായി.1400തേക്കു മരം മുറിച്ചു മാറ്റുന്നതോടൊപ്പം അതിന്റ പതിൻ മടങ്ങ്  മറ്റു സ്വാഭാവികമരങ്ങളും ഇതോടൊപ്പം മുറിച്ചുമാറ്റിത്തുടങ്ങി. ഇത് വനത്തിന്റ തനിമ ഇല്ലാതാക്കി എന്ന് മാത്രമല്ല, വാനിജീവികളുടെയും, മറ്റു സൂഷ്മ ജീവികളുടെയും ആവാസവ്യവസ്ഥ തന്നെയാണ് തകിടം മറിഞ്ഞത്..

വന്യജീവികൾ കൂട്ടത്തോടെ കൃഷിയിടത്തിൽ കൂടുതലായെത്തും എന്നആശങ്കയിലാണ് കർഷകർ. ഇങ്ങിനെ മുറിച്ചുമാറ്റുന്ന തോട്ടങ്ങളിൽ തേക്ക് അല്ല ഇനിയും നടേണ്ടതെന്നും സ്വഭാവികമായി വളരുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷ്യ യോഗ്യമായ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.

അഭിപ്രായങ്ങള്‍