എസ്.സി വിഭാഗം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം





പയ്യന്നൂർ നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള   എസ്.സി. വിഭാഗം വയോജനങ്ങൾക്കുള്ള രണ്ടാം ഘട്ട  "കട്ടിൽ വിതരണ" ത്തിന്റെ ഉദ്ഘാടനം ബഹു: ചെയർപേഴ്സൺ ശ്രീമതി കെ.വി.ലളിത   നിർവ്വഹിച്ചു. 

      നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ടി.വിശ്വനാഥൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി. ബാലൻ, നഗരസഭ സെക്രട്ടറി ശ്രീ. കെ .ആർ. അജി തുടങ്ങിയവർ പങ്കെടുത്തു.

            ഒന്നാം ഘട്ടത്തിൽ 50 കട്ടിലുകളാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിൽ 38 കട്ടിലുകളാണ്  വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്.

അഭിപ്രായങ്ങള്‍