കോളയാട് ചങ്ങല ഗേറ്റ് ഡിപ്പോയിൽ മരം ഇറക്കുന്നിതിനിടെ മരം വീണ് ലോഡിങ് തൊഴിലാളി മരിച്ചു.





കോളയാട് ചങ്ങലഗേറ്റില്‍ മരത്തടി വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ട് തൊഴിലാളി മരിച്ചു.പെരുവ ചെമ്പുക്കാവ് സ്വദേശി തെനിയാടന്‍ വിജയനാണ് മരിച്ചത്


ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കോളയാട് ചങ്ങല ഗേറ്റില്‍ നിന്നും വാഹനത്തില്‍ കയറ്റിയ മരം ഇറക്കുന്നതിനിടെ വിജയന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 


ബുധനാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ചെമ്പുക്കാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സൗമിനിയാണ് മരിച്ച വിജയന്റെ ഭാര്യ.സുരേഷ് ,വിനീഷ് ,സനീഷ്, സവിജ, വിജി എന്നിവര്‍ മക്കളാണ്. 

  



അഭിപ്രായങ്ങള്‍