മാരക മയക്കുമരുന്നുമായി നാല് യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ





 പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്‌ക്വാഡും -പാലക്കാട്‌ സർക്കിൾ ഓഫീസ് ടീമും സംയുക്തമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന  പരിശോധനയിൽ  മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ ( എംഡിഎംഎ) യുമായി(17 gram) തൃശ്ശൂർ സ്വദേശികളെ   അറസ്റ്റ്‌  ചെയ്തു. തൃശ്ശൂർ, ചാലക്കുടി,വരന്തരപ്പിള്ളി മൊഴിയിൽ സജീവ് മകൻ ഷൈജിൽ എം എസ് (24/2021), വെള്ളികുളങ്കര, കോടാലി -കല്ലുപറമ്പിൽ  അമീർ ഫൈസൽ മകൻ റിയാസ് കെ എ(22/2021), വെള്ളിക്കുളങ്ങര വലിയവീട്ടിൽ ബഷീർ മകൻ മുഹമ്മദ്‌ നജീബ് (21/2021), നെന്മണിക്കര -മടവാക്കര കായാമ്പുള്ളി മോഹനൻ മകൻ മിഥുൻ കെ എം (20/2021) എന്നിവരെ ആണ് എക്‌സൈസിന്റെ പിടിയിലായത് . 

പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ -പി  അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സർക്കിൾ ഓഫീസ് ടീമും, എക്‌സൈസ് ഇൻസ്‌പെക്ടർ കെ എസ്  പ്രശോബിന്റെ നേതൃത്വത്തിൽ ഉള്ള AEC സ്‌ക്വാഡ് ടീമും സംയുക്തമായി വാളയാറിൽ വാഹനപരിശോധന നടത്തുമ്പോൾ കോയമ്പത്തൂർ ഭാഗത്തു നിന്നും വരുകയായിരുന്ന KL 63 G 3754 മാരുതി സുസുക്കി ബലെനോ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നവയാണ്. 


ബാംഗ്ലൂരിൽ  നിന്നും   തൃശ്ശൂർ ലേക്കാണ്  മയക്കുമരുന്നു കടത്തിയതെന്നും, പ്രതികൾ ഇതിനു മുന്പും ഇത്തരത്തിൽ,  കഞ്ചാവും മറ്റു  മയക്കുമരുന്നുകളും വൻ തോതിൽ മറ്റു  സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തിട്ടുണ്ടെന്നാണ്  എക്‌സൈസിന്റെ  പ്രാഥമിക നിഗമനം. 


പാലക്കാട്‌ അസിസ്റ്റന്റ്  എക്‌സൈസ്  കമ്മീഷണർ ശ്രീ എ രമേഷ് അവർകൾ പ്രതികളെ   ചോദ്യം ചെയ്തു. 


യുവാക്കൾകിടയിൽ ന്യൂജൻ M മയക്കുമരുന്നായാണ് എംഡിഎംഎ അറിയപ്പെടുന്നത് എന്നും, ഈ മയക്കുമരുന്നു വളരെ കുറച്ചു - മില്ലിഗ്രാം അളവിൽ  ഉപയോഗിച്ചാൽ പോലും വളരെ കൂടുതൽ സമയം ഉന്മാദ അവസ്ഥയിൽ എത്തുമെന്നതിനാൽ, ഫ്രീക്കന്മാർ എന്ന് വിളിക്കപ്പെടുന്ന  ന്യൂ ജൻ ലഹരി ഉപപോക്താക്കൾക്കിടയിൽ എംഡിഎംഎ  ക്ക് വൻ സ്വീകാര്യതയാണുള്ളത് എന്നും, ഇത്തരത്തിൽ രാസ -മയക്കുമരുന്നുകൾ തുടർച്ചയായി ഉപയോഗിച്ചാൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനും, തുടർന്ന്  പതിവായി ഉപയോഗിക്കുന്നവർ മാനസിക രോഗികളായി മാറാനും സാധ്യയുണ്ടന്നും  പാലക്കാട്‌ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ എ രമേഷ്  അവർകൾ പറഞ്ഞു.

കടത്താൻ ശ്രമിച്ച മയക്കുമരുന്ന്  മില്ലിഗ്രാം അളവിലുള്ള  പൊതികളിലാക്കി 

ഡിജെ പാർട്ടികളിലും, നിശാ പാർട്ടികളിലും വിതരണം ചെയ്യാൻ വേണ്ടിയാണെന്നാണ് പ്രതികളുടെ മൊഴികളിൽ നിന്നും മനസിലാകുന്നതെന്നും, ഇവർ മയക്കു മരുന്ന് എത്തിക്കാൻ ശ്രമിച്ച ആളുകളെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും,  അന്വേഷണം ഊർജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 


 പാലക്കാട്‌ AEC സ്‌ക്വാഡ്  പ്രിവന്റീവ് ഓഫീസർമാരായ എ ജയപ്രകാശൻ, മൺസൂർ അലി എസ്  (ഗ്രേഡ്  ), സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി  ഷൈബു, കെ ജ്ഞാനകുമാർ,  അഭിലാഷ് കെ, അനിൽ കുമാർ ടി എസ്, എം  അഷറഫലി, എ ബിജു, സി ഭുവനേശ്വരി, എക്‌സൈസ് ഡ്രൈവർ കൃഷ്ണ കുമാർ (എല്ലാവരും AEC സ്‌ക്വാഡ് ) പ്രിവന്റീവ് ഓഫീസർ പി സന്തോഷ്‌കുമാർ , സിഇഒ മാരായ എ ശശികുമാർ,എ  ഫൈസൽ റഹ്മാൻ ,സി രാധാകൃഷ്ണൻ, എക്‌സൈസ് ഡ്രൈവർ എം മുരളി മോഹനൻ (എല്ലാവരും  പാലക്കാട്‌  സർക്കിൾഓഫീസ്) എന്നിവർ പരിശോധനയിൽ  പങ്കെടുത്തു.



അഭിപ്രായങ്ങള്‍