പൊതുപ്രാഥമിക പരീക്ഷ- കൺഫർമേഷൻ നൽകണം.



പത്താം ക്ലാസ് വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളുള്ള തസ്തികകളുടെ പൊതു പ്രാഥമിക പരീക്ഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും 03.02.2021ൽ അപേക്ഷ സ്വീകരിക്കുന്ന തീയതി അവസാനിച്ചതുമായ വിവിധ കമ്പനി/കോർപ്പറേഷൻ ബോർഡുകളിൽ എൽ.ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 325/20), കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 331/20), കേരള സ്റ്റേറ്റ് ഡഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്

ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 491/20), കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡിൽ എൽ.ഡി. ക്ലാർക്ക് (എൻ.സി.എ.-ഒ.ബി.സി.) (കാറ്റഗറി നമ്പർ 503|20) എന്നീ തസ്തികകൾക്ക് 2021 ഫെബ്രുവരി 4 മുതൽ 7 വരെ ഉദ്യോഗാർത്ഥികൾക്ക് കൺഫർമേഷൻ നൽകാവുന്നതാണ്. ഈ തസ്തികകളിലേക്ക് 2021 ഫെബ്രുവരി 7 വരെ കൺഫർമേഷൻ

നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കും.


അഭിപ്രായങ്ങള്‍