കണ്ണൂര്‍ താലൂക്ക് അദാലത്ത് ; ഇത്തരം വ്യാജ വാര്‍ത്തകളില്‍ ആളുകള്‍ വീഴരുതെന്ന് ജില്ലാ കലക്ടര്‍
കണ്ണൂര്‍: ഫെബ്രുവരി 4 ന് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ സാന്ത്വന സ്പര്‍ശം 2021 എന്നപേരില്‍ അദാലത്ത് നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു കുറിപ്പ് പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ കുറിപ്പുമായി സര്‍ക്കാറിന് ഒരു ബന്ധവുമില്ലെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലുള്ളവര്‍ക്ക് ഇന്നലെ (ഫെബ്രുവരി രണ്ട്) കണ്ണൂരില്‍ വച്ച് നടന്നുകഴിഞ്ഞതാണ്. തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്കുകള്‍ക്കുള്ള അദാലത്ത് നാളെ രാവിലെ തളിപ്പറമ്ബില്‍ വച്ച് നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ ആളുകള്‍ വഞ്ചിതരാവരുത്.ഉറവിടം വ്യക്തമല്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും
ജില്ലാ കലക്ടര്‍ അറിയിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ