KSEB യുടെ "സേവനങ്ങൾ വീട്ടു പടിക്കൽ" പദ്ധതിയുടെ ഭാഗമായി ആദ്യത്തെ സർവ്വീസ് കണക്ഷൻ നൽകി തലശ്ശേരിഡിവിഷൻ കോളയാട് സെക്ഷൻ മാതൃകയായി.






ഞായർ രാവിലെ 11 മണിക്ക് 1912 ൽ രജിസ്ടർ ചെയ്ത വസന്ത എന്ന സ്ത്രീയുടെ bpl സെർവ്വീസ് കണക്ഷൻ,അവധി ദിവസം പരിഗണിക്കാതെ,നടപടിക്രമങ്ങൾ പൂർത്തിയാക്കി  3 മണിക്കൂറിനുള്ളിൽനൽകി, അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീ മുഹമ്മദ് ബഷീർ സ്വിച്ച് ഒാൺ കർമ്മം  നിർവ്വഹിച്ചു.

ജില്ലയിലെന്നല്ല സംസ്ഥാനത്തു തന്നെ പദ്ധതിയുടെ  ഉൽഘാടനത്തിനു ശേഷമുള്ള ആദ്യ സർവ്വീസ് കണക്ഷനാണിതെന്നാണു മനസ്സിലാക്കുന്നത്.


സബ് എഞ്ചിനീയർ ശ്രീ ടോം കെ ഫിലിപ്പ് കൺസ്യൂ മർക്കുള്ള LED ബൾബുകൾ സൗജന്യമായി നൽകി.


ഇതിന്റെ സംസ്ഥാന തല ഉൽഘാടനം ഫെബ്രുവരി 6ന് ബഹു:മുഖ്യമന്ത്രി തിരുവനന്തപുരത്തുവെച്ചും ഡിവിഷൻ തല ഉൽഘാടനങ്ങൾ അതാതു ഡിവിഷനുകളിലും അന്നേ ദിവസം തന്നെ നടക്കുകയുണ്ടായി.

തലശ്ശേരി ഡിവിഷൻ തല ഉത്ഘാടന ചടങ്ങുകൾ ജില്ലാ പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി പി പി ദിവ്യ,മുഖ്യ മന്ത്രിയുടെ പ്രതിനിധി ശ്രീ പി ബാലൻ,ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ പി കെ ബഷീർ തുടങ്ങിയവർ പിണറായിയിൽ വെച്ച് നടത്തിയിരുന്നു.

അഭിപ്രായങ്ങള്‍