പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എൻ. സി. സി. യൂണിറ്റിന്റെ ഉദ്ഘാടനം 31 കേരള ബറ്റാലിയൻ, കണ്ണൂർ കമാൻഡിങ് ഓഫീസർ കേണൽ എൻ.രമേഷ് നിർവ്വഹിച്ചു
പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എൻ. സി. സി. യൂണിറ്റിന്റെ ഉദ്ഘാടനം 31 കേരള ബറ്റാലിയൻ, കണ്ണൂർ കമാൻഡിങ് ഓഫീസർ കേണൽ എൻ.രമേഷ് നിർവ്വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി ലഫ്. ജനറൽ (റിട്ട.) വിനോദ് നായനാർ പങ്കെടുത്തു. എൻ. സി. സി.യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഷൈമ നിർവഹിച്ചു. ചടങ്ങിൽ പൂർവ വിദ്യാർത്ഥി മേജർ അരുൺകുമാറിനെ അനുമോദിച്ചു. ഹെഡ്മാസ്റ്റർ കെ. സി. ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ എ. സി. മനോജ് അദ്ധ്യക്ഷം വഹിച്ചു. സ്കൂൾ മാനേജർ എ. കെ. മനോഹരൻ, പി. ടി. എ. പ്രസിഡന്റ് കെ. സി.മനോജ്, സ്റ്റാഫ് സെക്രട്ടറി പി. വി. അശോക് കുമാർ, ഒ. കെ. ജയകൃഷ്ണൻ, കെ. രാജീവ്, എ. സി. ലത, കെ. കെ. റീന, ദിലീപ് കുയിലൂർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.തുടർന്ന് കേഡറ്റുകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ