കൊളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

 

 



കൊളക്കാട്: കൊളക്കാട് ടൗണിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ രാത്രി ഒരു മണിക്ക് അടുത്താണ് സ്ഥാപനങ്ങളിൽ മോഷണം നടന്നത്. ടൗണിലെ ന്യൂ മലബാർ എന്റർപ്രൈസസ്, ഫ്രണ്ട്സ് മൊബൈൽസ്, കള്ള് ഷാപ്പ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ന്യൂ മലബാർ എന്റർപ്രൈസസിൽ നിന്നും അയ്യായിരത്തോളം രൂപയും, ഫ്രണ്ട്സ് മൊബൈൽസ് ഷോപ്പിൽ നിന്നും നന്നാക്കാൻ കൊടുത്തിരുന്ന ഒരു മൊബൈൽ ഫോണും മൊബൈൽ ആക്സസറീസും, കള്ള് ഷാപ്പിൽ നിന്നും രണ്ട് കുപ്പി കള്ളും ആണ് മോഷണം പോയത്.


ടൗണിലെ സി സി ടി വി ക്യാമറകൾ മോഷ്ടാക്കൾ തിരിച്ച് വച്ചിട്ടുണ്ട്. രണ്ട് പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സി സി ടി വി യിൽ വ്യക്തമാണ്.

രണ്ട് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കൊളക്കാട് ടൗണിൽ മോഷണം നടക്കുന്നത്. ആദ്യ തവണ വ്യാപാര ഭവനിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ആയിരുന്നു മോഷണം, രണ്ടാം തവണ ഇപ്രാവശ്യം കയറിയ അതേ മൊബൈൽ ഷോപ്പിൽ കയറി നാൽപ്പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കുകയുണ്ടായി. ഈ രണ്ട് പ്രാവിശ്യവും പോലീസിന് കള്ളനെ പിടിക്കുവാൻ സാധിച്ചിരുന്നില്ലായെന്ന് വ്യാപാരികൾ ആരോപിച്ചു.

തുടർച്ചയായ മോഷണങ്ങളിൽ കൊളക്കാടിലെ വ്യാപാരികളും പ്രദേശവാസികളും ആശങ്കയിലാണ് 

അഭിപ്രായങ്ങള്‍