അനുമോദിച്ചു :
തുളുനാട് മാസിക ഏർപ്പെടുത്തിയ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക കേരള കവിതാ അവാർഡ് ജേതാവും പ്രശസ്ത കവിയും യുവകാല സാഹിതി പയ്യന്നൂർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശ്രീ ശങ്കരൻ തെക്കിനിയേ യുവകലാസാഹിതി പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ "കോഡെവർ 2020" ഗേൾസ് ഇൻസ്റ്റം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും സമ്മാനർഹരായ പയ്യന്നൂർ സെന്റ് മേരിസ് സ്കൂൾ വിദ്യാർത്ഥിനികളായ പി നേഹയേയും , പി രസികയേയും അനുമോദിക്കുകയും ചെയ്തു.
പയ്യന്നൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ബാലൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും ജേതാക്കൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. രഘുവരൻ പയ്യന്നൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ എൻ പി ഭാസ്കരൻ, കെ വി പദ്മനാഭൻ, പപ്പൻ കുഞ്ഞിമംഗലം, തമ്പാൻ തായ്നേരി, വി നാരായണൻ,കെ വി ബാലൻ, കെ യു അജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ