കോളയാട് ബ്ലോക്ക് കോൺഗ്രസിൽ നിന്നും കൂട്ടര

 



കോളയാട് ബ്ലോക്ക് കോൺഗ്രസിൽ നിന്നും കൂട്ടരാജി: - കോളയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിററി ഉപാധ്യക്ഷൻ ശ്രീ.കെ.ദിവാകരൻ മാസ്റ്റർ, ചിറ്റാരിപ്പറമ്പ് മണ്ഡലം സിക്രട്ടറി.ശ്രീനിവാസൻ , വട്ടോളി ബൂത്ത് സിക്രട്ടറി കെ.എം സതീശൻ ,ഇടുമ്പ ബൂത്ത് ഭാരവാഹികളായ കുര്യൻ, തുടങ്ങി 10 ഓളം നേതാക്കൾ കണ്ണവത്ത് വെച്ച് നടന്ന CPI M പൊതുയോഗത്തിൽ വെച്ച് CPIM ൽ ചേർന്നു.പാർട്ടി ജില്ലാ സിക്രട്ടറി രക്ത ഹാരമണിയിച്ച് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.ബാലന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ശ്രീ.എം.വി ജയരാജൻ, കൂത്തുപറമ്പ് ഏരിയാ സിക്രട്ടറി കെ.ധനഞ്ജയൻ, പേരാവൂർ ഏറിയാസിക്രട്ടറി ശ്രീ.അഡ്വ- എം.രാജൻ, ലോക്കൽ സിക്രട്ടറി ശ്രീ.ഷാജി കരിപ്പായി, മഹിളാ അസോസിയേഷൻ നേതാവ് ശ്രീമതി അജിത, ശ്രീ.കെ.ദിവാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലെ ചില നേതാക്കൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെത്തുടർന്ന് ഇനിയും ധാരാളം നേതാക്കളുo പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവെക്കാനിടയുണ്ടെന്ന് ശ്രീ.ദിവാകരൻ മാസ്റ്റർ പറഞ്ഞു.

അഭിപ്രായങ്ങള്‍