എൻ സി സി യൂണിറ്റിലെ കേഡറ്റുകൾക്ക് ഓറിയന്റെഷൻ ക്ലാസ് നൽകി
പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എൻ സി സി യൂണിറ്റിലെ കേഡറ്റുകൾക്ക് ഓറിയന്റെഷൻ ക്ലാസ് നൽകി. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ് എൻ സി സി ഓഫീസർ ലെഫ്. ഡോ. പി. വി.സുമിത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ എ. സി.മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. ദിലീപ് കുയിലൂർ കേഡറ്റുകളായ ശ്രീകീർത്തന, ശ്രീഹരി, അഭിനയ എന്നിവർ സംസാരിച്ചു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ