പക്ഷികൾക്ക് തണ്ണീർക്കുടങ്ങളുമായി എൻ സി സി കേഡറ്റുകൾ.



വേനൽ ചൂട് കടുത്തതോടെ മനുഷ്യർക്ക് എന്നപോലെ പറവകൾക്കും ദാഹിക്കുന്നു എന്ന സന്ദേശവുമായി പട്ടാന്നൂർ കെ  പി  സി ഹയർസെക്കൻഡറി സ്കൂളിലെ എൻ സി സി കേഡറ്റുകൾ വെള്ളപ്പാത്രങ്ങൾ സ്ഥാപിച്ചു തുടങ്ങി. സഹജീവികൾക്ക് ഒരു തണ്ണീർ കുടം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഈ വർഷം ആണ് സ്കൂളിൽ ആരംഭിച്ചത്.ആദ്യ ഘട്ടമെന്ന നിലയിൽ കൂട്ടുകാരിലേക്കും ബന്ധുക്കളിലേക്കും ഈ സന്ദേശം എത്തിക്കാൻ ആണ് കുട്ടികളുടെ പരിപാടി ദിവസവും രണ്ടുനേരം പാത്രത്തിലെ വെള്ളം മാറ്റി കൊടുക്കും.  സമൂഹ മാധ്യമങ്ങൾ വഴി ആരംഭിച്ച ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് പ്രിൻസിപ്പൽ എ. സി.മനോജ് മാസ്റ്റർ പറഞ്ഞു.ഈ പദ്ധതി സ്കൂളിലെ മുഴുവൻ വിദ്യാർഥികളിലും എത്തിക്കാനാണ് ശ്രമം എന്ന് ഈ പരിപാടിക്ക് നേതൃത്വം നൽകുന്ന അധ്യാപകരായ ദിലീപ് കുയിലൂർ, റീന അജിത്ത് എന്നിവർ വ്യക്തമാക്കി.

അഭിപ്രായങ്ങള്‍