ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ ) കോളയാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല
കോളയാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ ) കോളയാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡണ്ട്മാർക്കുള്ള ഏകദിന ശില്പശാല ,മാർച്ച് അഞ്ചിന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 വരെ കോളയാട് സെന്റ് കോർണേലിയൂസ് പാരിഷ് ഹാളിൽ നടക്കും . കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ എം പി ശില്പശാല ഉദ്ഘാടനം ചെയ്യും . കെ പി സി സി സെക്രട്ടറി വി എം ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും . കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ മമ്പറം ദിവാകരൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും .കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി , അഡ്വക്കേറ്റ് ഇ ആർ വിനോദ് , ഡി സി സി ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ എന്നിവർ ക്ലാസ് എടുക്കും.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ