ചുങ്കക്കുന്ന്, കൊട്ടിയൂർ, കേളകം മേഖലകളിലെ ചാരായ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പേരാവൂർ എക്സൈസ് പിടികൂടി
ചുങ്കക്കുന്ന്, കൊട്ടിയൂർ, കേളകം മേഖലകളിലെ ചാരായ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ചുങ്കക്കുന്ന് -ഒറ്റപ്ലാവ് സ്വദേശിയെ ചാരായം കടത്താൻ ഉപയോഗിച്ച വാഹന സഹിതം പേരാവൂർ എക്സൈസ് പിടികൂടി. 20 ലിറ്റർ ചാരായമാണ് ഇയാൾ ഓടിച്ചു വന്ന ഓട്ടോറിക്ഷയിൽ നിന്നും കണ്ടെടുത്തത്.
ചുങ്കക്കുന്ന് - ഒറ്റപ്ലാവ് സ്വദേശി കുരിശിങ്കൽ വീട്ടിൽ സജി @ജോസഫ് കെ ജെ (വയസ്സ് :45/2021) എന്നയാളെയാണ് KL58Q 2934 നമ്പർ ഓട്ടോറിക്ഷയിൽ 20ലിറ്റർ ചാരായം കടത്തികൊണ്ടുവന്ന കുറ്റത്തിന് പേരാവൂർ എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്ത് കേസെടുത്തത്.
നിയമസഭ ഇലക്ഷനോട് അനുബന്ധിച്ച് പ്രദേശത്ത് വൻതോതിൽ ചാരായ നിർമാണം നടത്തി നിയമസഭ ഇലക്ഷനെ സ്വാധീനിക്കും വിധത്തിൽ വില്പനയും വിതരണവും നടന്നു വരുന്നതായി ബഹു: ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണർക്കും, കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിയമസഭ ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റ ഭാഗമായി പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, സതീഷ് വി എൻ, ഷാജി സി പി, കെ ശ്രീജിത്ത്, എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ