കോളയാട് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു
കോളയാട് :മട്ടന്നൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കോളയാട് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ കോളയാട് വെച്ച് നടന്നു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. എൻ ഷാജു അധ്യക്ഷത വഹിച്ചു.
എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ, കെ ടി ജോസഫ്, എ ഷാജു, കെ ഇ സുധീഷ് കുമാർ, റീന നാരായണൻ,, എ ടി കുഞ്ഞഹമ്മദ്, ശ്രീജ പ്രദീപൻ, ഉമാ ദേവി തുടങ്ങിയവർ സംസാരിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ