മാരക മയക്കു മരുന്നുമായി (MDMA) വിദ്യാർത്ഥികൾ അറസ്റ്റിൽ

 


ഇരിട്ടി എക്സൈസ് റേഞ്ച് റേഞ്ച് ഇൻസ്‌പെക്ടർ ഷാബു. സി യും പാർട്ടിയും കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂർ - കണ്ണൂർ സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്ത ബാംഗ്ലൂർ IT വിദ്യാർത്ഥികളായ കണ്ണൂർ താലൂക്കിൽ ചിറക്കൽ അംശം ദേശം റെഡ് റോസ് വീട്ടിൽ സത്യൻ മകൻ അഭിഷേക് സത്യൻ (21/21)ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ അടിമാലി അംശം ദേശം പാറക്കൽ വീട്ടിൽ സണ്ണി മകൻ അനൂപ് സണ്ണി (21/21)എന്നിവരെ 15ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്ത് കേസെടുത്തു. പാർട്ടിയിൽ PO പ്രമോദ്, CEO മാരായ സജേഷ്, സനേഷ്, രവി എന്നിവർ ഉണ്ടായിരുന്നു.

അഭിപ്രായങ്ങള്‍