സോളാർ തട്ടിപ്പു കേസ്; സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്




സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറൻ്റീനിൽ ആയതിനാൽ വിധി പിന്നീട് പ്രഖ്യാപിക്കും. കോഴിക്കോട് സ്വദേശി അബ്ദുൾ മജീദാണ് പരാതിക്കാരൻ. മൂന്നാം പ്രതിയായിരുന്ന ബി. മണിമോനെ കോടതി വെറുതെ വിട്ടു. സോളാർ പാനൽ സ്ഥാപിക്കാൻ 42.70 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.


പരാതിക്കാരനായ അബ്ദുൾ മജീദിൻ്റെ വീട്ടിലും ഓഫീസിലും സോളാർ പാനലുകൾ സ്ഥാപിക്കാമെന്നായിരുന്നു കരാർ.

അഭിപ്രായങ്ങള്‍