എസ്‌എസ്‌എൽസി പരീക്ഷ ഇന്ന് അവസാനിക്കും;പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കുറഞ്ഞ ശേഷം




സംസ്ഥാനത്ത് എസ്‌എസ്‌എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. എഴുത്ത് പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്‌എസ്‌എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതിനാൽ വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക ബാക്കിയാണ്.


 മെയ് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന എസ്‌എസ്‌എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിയത്. മൂല്യനിർണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ ഇതുസംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ല.


സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന് ശേഷം പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്


മൂല്യനിർണയം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എങ്ങനെ നടത്താൻ കഴിയുമെന്നതിലും തീരുമാനമുണ്ടാകാനുണ്ട്. പ്ലസ്ടു പരീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ മാസം 28ന് ആരംഭിക്കേണ്ടിയിരുന്ന പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍