കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിൻ യാത്രികർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര
കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർക്ക് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. കേരളം, ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം.
ഇവിടെ നിന്നുള്ളവർക്ക് മഹാരാഷ്ട്രയിലേക്ക് ട്രെയിൻ യാത്ര ചെയ്യണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മഹാരാഷ്ട്രയിലേക്ക് ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അൺറിസേർവ്ഡ് ടിക്കറ്റ് നൽകില്ല.
കഴിഞ്ഞ ദിവസം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്ക് ആർടിപിസിആർ പരിശോധന ആരോഗ്യ വകുപ്പ് നിർബന്ധമാക്കിയിരുന്നു. 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നത് വരെ ക്വാറന്റീൻ പാലിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. വാക്‌സിനെടുത്തവർക്കും നിർദേശം ബാധകമാണ്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ