കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പേരാവൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
പേരാവൂർ പഞ്ചായത്തിൽ കടകൾ രാത്രി ഏഴ് വരെ
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പേരാവൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
പഞ്ചായത്തിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെയായി നിജപ്പെടുത്തി
ഹോട്ടലുകളില്‍ ഏഴ് മണിക്ക് ശേഷം 9 മണി വരെ പാഴ്‌സല്‍ സര്‍വ്വീസ് അനുവദിക്കും
വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസറുകളും സാമുഹിക അകലവും ഉറപ്പാക്കണം, ജനങ്ങള്‍ ജാഗ്രത പാലിക്കണം
ക്വാറൻ്റൈൻ നടപടികൾ ശക്തിപ്പെടുത്തും
ആരാധനാലയങ്ങളുടെ അധികാരികളുടെ യോഗം വിളിച്ചു ചേർത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും
ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന മുഴുവൻ കോവിഡ് പ്രോട്ടോകോളും പഞ്ചായത്ത് പരിധിയിൽ കർശനമായി നടപ്പിലാക്കും
നിയന്ത്രണങ്ങൾ ഏപ്രിൽ 21 മുതൽ പ്രാബല്യത്തിൽ വരും
സേഫ്റ്റി കമ്മിറ്റി തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാവും
ജനങ്ങളെ ബോധവല്ക്കരിക്കാൻ മൈക്ക് അനൗൺസ്മെൻറ് നടത്തും
യോഗത്തില്‍ പഞ്ചായത്ത് വൈസ്.പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്ടറൽ മജിസ്ടേറ്റ് പി.വി.വിനീത്,പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്, പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ,വില്ലേജ് ഓഫീസര്‍ അവിനേഷ്,എസ്.എച്ച്.ഒ സായൂജ് കുമാർ, സബ് ഇൻസ്പെക്ടർ ആർ.സി.ബിജു എന്നിവർ സംബന്ധിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ