ബ്രിട്ടിഷ് വകഭേദമുള്ള വൈറസ് ഏറ്റവുമധികം കണ്ണൂർ ജില്ലയിൽ



വ്യാപനശേഷി കൂടുതലുള്ള, ബ്രിട്ടിഷ് വകഭേദമുള്ള വൈറസ് ഏറ്റവുമധികം കണ്ടെത്തിയത് കണ്ണൂർ ജില്ലയിൽ. ജില്ലയിലെ 75 ശതമാനം സാംപിളുകളിലാണു ബ്രിട്ടിഷ് വകഭേദമുള്ള അതിതീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നു മനോരമ റിപ്പോർട്ട്. മുൻപ് രോഗബാധയുള്ളയാളുടെ ഒരു മീറ്റർ അടുത്തു നിന്നു വരെയാണു വൈറസ് പകരാൻ സാധ്യതയെങ്കിൽ വകഭേദമുള്ള വൈറസ് 3 മീറ്റർ അകലത്തു നിന്നു വരെ പകരാൻ സാധ്യതയുണ്ട്.സാധിക്കുമെങ്കിൽ വീടുകളിൽ മാസ്ക് ഉപയോഗിക്കുകയും സമ്പർക്കം കുറയ്ക്കുകയും ചെയ്യുക, ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങുമ്പോൾ രണ്ടു മാസ്ക് ധരിക്കുക എന്നിവയാണ് ജനിതകമാറ്റം വന്ന വൈറസിനെ നിയന്ത്രിക്കാനുള്ള വഴിയെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.


അഭിപ്രായങ്ങള്‍