ഏഴ് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കണിച്ചാർ - കാളികയം സ്വദേശി എക്സൈസ് പിടിയിൽ

 


ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കണിച്ചാർ- കാളികയം  സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.


കാളികയം സ്വദേശി കുന്നത്ത്മാക്കൽ തങ്കൻ @അബ്രഹാം കെ വി (വയസ് 45/2021 ) എന്നയാളെയാണ്  കണിച്ചാർ ടൗൺ പരിസരത്ത്  വച്ച് 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്. നിയമസഭ തിരഞ്ഞെടുപ്പ്  സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.


പ്രിവന്റീവ് ഓഫീസർ കെ ഉമ്മറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, കണ്ണൂർ ഐ ബി പ്രിവന്റീവ് ഓഫീസർ നിസാർ ഒ, സിവിൽ എക്സൈസ് ഓഫീസർ വി എൻ സതീഷ്, എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ  എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങള്‍