നാടൻ തോക്ക് നിർമിച്ച് നൽകിയ കോളയാട് സ്വദേശി പൊലീസിന്റെ പിടിയിൽ
കണ്ണവം : നാടൻ തോക്ക് നിർമിച്ച് നൽകിയ കോളയാട് സ്വദേശി കാഞ്ഞിരച്ചാൽ വാസു (71) കണ്ണവം പൊലീസിന്റെ പിടിയിൽ. ഇന്നലെ ഉച്ചയോടെയാണ് കണ്ണവം എസ്ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം വാസുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം തോക്കും കേഴ മാനിന്റെ കൊമ്പുമായി പിടിയിലായ സി.പി.സജീഷിനെയും തോക്കുമായി പിടിയിലായ പി.സൂരജിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വാസുവാണ് തോക്ക് നിർമിച്ചതെന്ന് മനസ്സിലാകുന്നത്. വാസുവിന്റെ അച്ഛനിൽ നിന്നാണ് തോക്ക് നിർമിക്കുന്നത് പഠിച്ചതെന്നും അച്ഛന്റെ മരണ ശേഷം ഇവർക്ക് മാത്രമാണ് തോക്ക് നിർമിച്ച് നൽകിയത് എന്നുമാണ് വാസുവിന്റെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. അതേ സമയം കണ്ണവം വനപ്രദേശത്ത് വന്യമൃഗ വേട്ട തുടരുമ്പോൾ കൂടുതൽ നായാട്ട് സംഘങ്ങളുണ്ടോ എന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ