പെരിങ്ങത്തൂർ മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവർത്തകൻ മരിച്ചു




പെരിങ്ങത്തൂർ: പുല്ലൂക്കര മുക്കിൽ പീടികയിൽ വെട്ടേറ്റ യൂത്ത്‌ലീഗ് പ്രവർത്തകൻ മൻസൂർ (21) മരിച്ചു. ഇന്നലെ വൈകുന്നേരമാണ് മൻസൂറിനെയും സഹോദരൻ മുഹ്‌സിനയെും ഒരു സംഘം ആളുകൾ ബോംബെറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കുണ്ട്. അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് യുഡിഎഫ് ആരോപിച്ചു.



അഭിപ്രായങ്ങള്‍