കാഞ്ഞങ്ങാട്ട് കടുത്ത നിയന്ത്രണം; ഓട്ടോ ടാക്സി-സ്വകാര്യ വാഹനങ്ങൾക്ക്‌ ഒറ്റ-ഇരട്ട അക്ക നമ്പർ രീതി




കാഞ്ഞങ്ങാട് : കോവിഡിന്റെ രണ്ടാംവരവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ രോഗം പിടിപെട്ട കാഞ്ഞങ്ങാട്ട് നിയന്ത്രണം കടുപ്പിക്കുന്നു. നഗരസഭാധ്യക്ഷ കെ.വി.സുജാതയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൈക്കൊണ്ട തീരുമാനം ബുധനാഴ്ച മുതൽ നടപ്പാകും.

ഓട്ടോ, ടാക്സി, സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ടനമ്പർ സമ്പ്രദായം നടപ്പാക്കും. ഇതുപ്രകാരം ബുധനാഴ്ച ഒറ്റനമ്പറുകളിലുള്ള വാഹനങ്ങൾക്ക് മാത്രമാകും അനുമതി. 

 ഒറ്റ-ഇരട്ട അക്ക രീതി പട്ടണത്തിലെ റോഡുകൾ വഴി പോകുന്ന ദീർഘ ദൂരയാത്രക്കാർക്ക് പ്രശ്നമല്ലെന്നും കാഞ്ഞങ്ങാട് പട്ടണത്തിലേക്ക് എന്തെങ്കിലും ആവശ്യവുമായി വരുന്നവർക്കാണ് ഇതു ബാധകമെന്നും ഹൊസ്ദുർഗ് പോലീസ് അറിയിച്ചു

മറ്റു തീരുമാനങ്ങൾ

 മത്സ്യം മാംസ കച്ചവടം രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ

വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെ

 തട്ടുകടകൾക്ക് അനുമതിയില്ല

 ഹോട്ടലുകൾ രാത്രി 7.30 വരെ. അതിനുശേഷം പാഴ്‌സലുമില്ല

 ഒന്നിടവിട്ട ദിവസങ്ങളിൽ ജാഗ്രതാ സമിതി യോഗങ്ങൾ 

 വാർഡടിസ്ഥാനത്തിൽ ആർ.ടി.പി.സി.ആർ. പരിശോധന.

അഭിപ്രായങ്ങള്‍