അതിതീവ്ര കൊവിഡ് വ്യാപനമെങ്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്ര നിർദേശം. മെയ് 31 വരെ കർശന നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഉദാര സമീപനം ഇക്കാര്യത്തിൽ ആവശ്യമില്ലെന്നും കത്തിൽ
ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആശുപത്രി കിടക്കകളിൽ 60 ശതമാനം കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് 14 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിക്കാമെന്നും കേന്ദ്രം.
അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. വരുന്ന ചൊവ്വ മുതൽ ഞായർ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരും.ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക.
ചൊവ്വ മുതൽ ഞായർ വരെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുമോ എന്നതിലടക്കംനിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗ നിർദേശങ്ങൾ ഇന്ന് പുറത്തിറക്കിയേക്കും. രോഗവ്യാപനതോത് കുറയുന്നില്ലെങ്കിൽ സാഹചര്യംനിരീക്ഷിച്ച് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സർക്കാർ ആലോചന.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ