പി ജയരാജന്റെ ജീവന് ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊലീസ് സുരക്ഷ വർധിപ്പിക്കും




കണ്ണൂർ: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ സുരക്ഷ വർധിപ്പിക്കാൻ പോലിസ് നിർദേശം. ജീവന് ഭിഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. വൈ പ്ലസ് - സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ജയരാജന് ഗൺമാന്മാർക്ക് പുറമെ നാലു സിപിഒമാരും ഒരു സീനിയർ സിപിഒയുമടങ്ങുന്ന ഒരു യൂണിറ്റാണ് സുരക്ഷയ്ക്കു വേണ്ടത്. അഞ്ച് പേരെക്കൂടി അനുവദിക്കാനുള്ള നിർദേശം അദ്ദേഹം നിരസിച്ചിരുന്നു. സമ്മതിച്ചാലും ഇല്ലെങ്കിലും യാത്രയിലുൾപ്പെടെ  സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം. 


അഭിപ്രായങ്ങള്‍