മൻസൂർ വധക്കേസ് പ്രതികളെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു




പാനൂർ മൻസൂർ വധക്കേസിൽ നിലവിൽ റിമാൻഡിലുള്ള എട്ട് പ്രതികളിൽ ഏഴ് പേരെ അഞ്ച് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി ഷിനോസിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കോടതിയിൽ ഹാജരാക്കിയില്ല.


തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിമാൻഡിലുള്ള ഏഴ് പ്രതികളെയും ഹാജരാക്കിയത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നൽകിയ കസ്റ്റഡി അപേക്ഷയിൽ പ്രതികളെ കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് ഉത്തരവായി.


കസ്റ്റഡിയിൽ വിട്ട ഏഴ് പ്രതികളെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. ശേഷമായിരിക്കും കൃത്യം നടന്നയിടത്ത് തെളിവെടുപ്പിന് എത്തിക്കണമോയെന്ന കാര്യം തീരുമാനിക്കുക. ചോദ്യം ചെയ്യലിലൂടെ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഗൂഢാലോചനയടക്കമുളള കാര്യങ്ങളും പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.


അഭിപ്രായങ്ങള്‍