നാല് ലക്ഷം കടന്ന് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4,01,993 പേർക്ക്
ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയർത്തുന്നു. ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേർക്ക് ഒറ്റദിവസംകൊണ്ട് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,164,969 ആയി.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 3523 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ജീവൻ കവർന്നവരുടെ എണ്ണം 2,11,853 ആയി ഉയർന്നു.
1,56,84,406 പേർ ഇതുവരെ വൈറസ് ബാധയിൽ നിന്നും മുക്തരായിട്ടുണ്ട്. നിലവിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 32,68,710 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയിൽ കഴിയുന്നത്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ