ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് താത്കാലികമായി വിലക്കേർപ്പെടുത്തി
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും യുകെയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്കും താത്കാലികമായി നിരോധനം ഏർപ്പെടുത്തി. ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശം വിവിധ ട്രസ്റ്റുകൾക്കും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്.
താത്കാലികമായാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ ജോബ് ഓഫർ ലഭിച്ചവരുടെ അവസരങ്ങൾ നഷ്ടപ്പെടില്ല. ഇത്തരക്കാർക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകണമെന്നും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നഴ്‌സിങ് റിക്രൂട്ട്‌മെന്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയർത്തുന്നു. ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേർക്ക് ഒറ്റദിവസംകൊണ്ട് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതും.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ