നഴ്സുമാരെ ആദരിച്ചു

 

പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി യൂണിറ്റ് നേഴ്സസ് ദിനമായ മെയ്‌ 12 ന് രാവിലെ നഴ്സുമാരെ അവരുടെ വീടുകളിൽ എത്തി പൂച്ചെണ്ട് നൽകി ആദരിച്ചു. നഴ്സുമാരായ  രാഗിത വിനോദ്. ഇരിക്കൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ, ഷൈല കെ.പി. പ്രാഥമിക ആരോഗ്യ കേന്ദ്രം പൊറോറ, സിവിന. എം. പ്രാഥമിക ആരോഗ്യ കേന്ദ്രം ഊരത്തൂർ, ഷീജ ഷിജു പാലിയേറ്റീവ് നേഴ്സ്,  പാലിയേറ്റീവ് കെയർ മട്ടന്നൂർ എന്നിവരെയാണ് ആദരിച്ചത്.  ലോകം വിഴുങ്ങിയ കോവിഡ് മഹാമാരിക്ക് മുന്നിൽ മനസ്സും ശരീരവും തളരാതെ ഓരോ ജീവനും രക്ഷിക്കാൻ ഉറക്കമിളച്ച് ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖ മാരെ ആദരിക്കാൻ പറ്റിയതിൽ ഏറെ അഭിമാനമുണ്ടെന്നു കേഡറ്റുകൾ പറഞ്ഞു. കേഡറ്റുകളായ നിള കെ.സി,മഞ്ജിമ. സി. വി,അമർനാഥ് ലക്ഷ്മണൻ, വസുദേവ്.ടി.വി, ദേവനന്ദ.പി, ആര്യ ശ്രീ ആർ.വി, വർഷ. ടി. കെ.എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍