കേരളത്തിൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ നാളെ മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനനിയന്ത്രണങ്ങൾ.
യാത്രക്കും പ്രവർത്തിക്കും അനുമതിയുള്ളത് അവശ്യവിഭാഗങ്ങൾക്ക് മാത്രം.
നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും തീരുമാനം.രണ്ടാഴ്ചയായുള്ള വാരാന്ത്യനിയന്ത്രണം എങ്ങിനെയാണോ അതിന് സമാന അവസ്ഥയാവും നാളെ മുതൽ.
അത്യാവശ്യമല്ലാതെ യാത്രക്കിറങ്ങിയാൽ തടയാനും കേസെടുക്കാനും പൊലീസ് വഴിനീളെയുണ്ടാവും.
ദീർഘദൂര യാത്ര അത്യാവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാം. ബസ് സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ, വിമാനത്താവളം, ആശുപത്രി, വാക്സിനേഷൻ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാൻ തടസമില്ല.
അവശ്യവിഭാഗത്തിലുള്ളവരും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്യാം.
മരുന്ന്, പഴം, പച്ചക്കറി, പാൽ, മൽസ്യമാംസം എന്നിവ വിൽക്കുന്ന കടകളും. വർക് ഷോപ്, വാഹനസർവീസ് സെന്റർ, സ്പെയർ പാർട്സ് വിൽക്കുന്ന കടകളും രാത്രി 9 വരെ തുറക്കാം.
ജീവനക്കാർ ഇരട്ട മാസ്കും കയ്യുറകളും ധരിക്കണം.
റേഷൻ കടകളും സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ ഔട് ലെറ്റുകളും തുറക്കാം.
ഹോട്ടലിലും റസെറ്റോറന്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല.
രാത്രി 9 വരെ പാർസലും ഹോം ഡെലിവറിയും അനുവദിക്കും.
ബെവ്കോയും ബാറും അടഞ്ഞ് കിടക്കും. പക്ഷേ കള്ളുഷാപ്പ് തുറക്കാം.
ബാങ്കുകൾ രാവിലെ 10 മുതൽ 1 മണി വരെ പ്രവർത്തിക്കാം.
വിവാഹം, ഗൃഹപ്രവേശം എന്നിവയിൽ പരമാവധി 50 പേരും സംസ്കാര ചടങ്ങിൽ ഇരുപത് പേരുമാണ് അനുവദിക്കുന്നത്.
ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രണ്ട് മീറ്റർ അകലം പാലിക്കാൻ സ്ഥലസൗകര്യമുള്ള ഇടങ്ങളാണങ്കിൽ മാത്രം 50 പേർക്ക് പ്രവേശനം നൽകാം.
ഈ ദിവസങ്ങളിൽ സിനിമ, സീരിയൽ, ഡോക്യുമെന്ററി ചിത്രീകരണം അനുവദിക്കില്ല.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ