പേരാവൂർ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി നടത്തിയ കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ മാനദണ്ഡം പാലിക്കാതെ അനർഹരായവർക്ക് നൽകിയതായി ഡി വൈ എഫ് ഐ യുടെ പരാതി

 



പേരാവൂർ പഞ്ചായത്തിലെ മുരിങ്ങോടി കൈരളി വായനശാലയിൽ വെച്ച് പട്ടിക വർഗ വിഭാഗക്കാർക്ക് വേണ്ടി നടന്ന ക്യാമ്പിൽ വെച്ചാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അനർഹരായവർക്ക് വാക്സിനേഷൻ നൽകിയത്.  സംഭവത്തെ തുടർന്ന് പേരാവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,ഹെൽത്ത്‌ ഇൻപെക്ടർ പേരാവൂർ, സൂപ്രണ്ട് താലൂക്ക് ആശുപത്രി പേരാവൂർ ഡി എം ഒ കണ്ണൂർ, പേരാവൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ തുടങ്ങിയവർക്ക് ഡി വൈ എഫ് ഐ പരാതി നൽകി

അഭിപ്രായങ്ങള്‍