പേരാവൂരിൽ ഡി വൈ എഫ് ഐ യുടെ സ്നേഹവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു
സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം കോവിഡ് പോസിറ്റിവ് ആയവർക്കും മറ്റാവശ്യങ്ങൾക്കുമായി ഡി വൈ എഫ് ഐ പേരാവൂർ സൌത്ത്, നോർത്ത് മേഖല കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സ്നേഹ വണ്ടി ഫ്ലാഗ് ഓഫ് ഡി വൈ എഫ് ഐ ജില്ലാ സെക്രെട്ടറിയേറ്റ് അംഗം കെ കെ ശ്രീജിത്ത് ഉൽഘാടനം ചെയ്തു. അമീർ ഫൈസൽ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ , സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ എ രജീഷ് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ , ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറർ രേഖിലാഷ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രജീഷ് പി എസ് , സി സനീഷ് , യൂനുസ് , ശ്രീഹരി എന്നിവർ സംസാരിച്ചു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ