പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി യൂണിറ്റിന്റെയും സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി

 



സംസ്ഥാന എക്സൈസ് വകുപ്പിന്റെയും പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ എൻ സി  സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. ഓൺലൈനിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ. സി.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ എ. സി. മനോജ്‌ അധ്യക്ഷം വഹിച്ചു.  അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാകേഷ് .ടി  പരിപാടി ഉദ്ഘാടനം ചെയ്തു. പുകയുന്ന കൗമാരം എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫീസർ സമീർ കെ. കെ.ക്ലാസ്സെടുത്തു. അധ്യാപകൻ ദിലീപ് കുയിലൂർ  കേഡറ്റുകളായ കാർത്തിക് വിജയ്, ദേവാഗംന  ഇ. എം. എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍