കോളയാട് പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജീകരിച്ചു

 

കോളയാട്: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോളയാട് പഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ 50 ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജീകരിച്ചത്. കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കിയത്.


കിടക്കകളോട് കൂടിയ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആദ്യഘട്ടത്തില്‍ 25 കിടക്കകള്‍ ആണ് സജ്ജീകരിച്ചിട്ടുള്ളത്.പഞ്ചായത്ത് പ്രസിഡണ്ട് എം റിജി,വൈസ് പ്രസിഡണ്ട് കെ.ഇ  സുധീഷ് കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജയരാജന്‍ മാസ്റ്റര്‍,ശ്രീജ പ്രദീപന്‍,പഞ്ചായത്ത് അംഗം സുരേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി സുരേഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഗിരീഷ് ബാബു,പി പ്രഹ്ലാദന്‍, രതീഷ്,മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍