*കോളയാട് മേനച്ചോടിയിൽ വായോധിക കോവിഡ് ബാധിച്ചു മരിച്ചു*

 



കോളയാട് :മേനച്ചോടി ഹെൽത്ത്‌ സെന്ററിന് സമീപം താമസക്കാരിയായ വയോധികക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു. ഇരിട്ടി കീഴ്പ്പള്ളിയിൽ മകളുടെ വീട്ടിൽ നിന്നും ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്നു ഇരിട്ടി താലൂക് ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടെ നിന്നും തലശ്ശേരി ജനറൽ ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്. തുടർന്നു നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം കോവിഡ് പ്രോട്ടോകോൾ പ്രകാരം വലിയ വെളിച്ചം ശ്മശാനത്തിൽ സംസ്കരിക്കും.

 മേനച്ചോടിയിലെ നമ്പിടിക്കണ്ടി ചീരൂട്ടി ആണ് കോവിഡ് ബാധിച്ചു മരിച്ചത്. 84 വയസായിരുന്നു.ഭർത്താവ് പരേതനായ കണ്ണൻ.മക്കൾ : ലീല, രാജൻ, ലിജി

മരുമക്കൾ : പ്രകാശൻ, ഓമന, ബാബു

അഭിപ്രായങ്ങള്‍