ഉണർവ് 2021 ഓൺലൈൻ കലോത്സവം നടന്നു




 ഓൺലൈൻ പഠനം മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാൻ പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറി സ്കൂൾ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉണർവ് 2021എന്ന പേരിൽ ഓൺലൈൻ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. ജൂൺ 30 മുതൽ ജൂലൈ 30 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എൻ സി സി 31 കേരള ബറ്റാലിയൻ  കണ്ണൂർ കമാൻഡിങ് ഓഫീസർ കേണൽ എൻ. രമേഷ് നിർവഹിച്ചു.ലെഫ്. ഡോ. സുമിത്. പി. വി, എ. സന്ദീപ്, ദിലീപ് കുയിലൂർ,സുമിത്ര. കെ, നിഷ. സി. കെ.  കേഡറ്റുകളായ ശ്രീ കീർത്തന. ജി, ദേവാമൃത. കെ, അഭിനയ, ദേവകിരൺ എന്നിവർ സംസാരിച്ചു.


അഭിപ്രായങ്ങള്‍