ബിജെപി മട്ടന്നുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജി അനുസ്മരണദിനത്തോട് അനുബന്ധിച്ച് സേവന സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ബിജെപി മട്ടന്നുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 23 ബിജെപി സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖർജി അനുസ്മരണദിനത്തിൻ്റെ ഭാഗമായ് പത്തുദിവസം നീണ്ടുനിൽക്കുന്ന സേവന സാമൂഹിക പ്രവർത്തനങ്ങൾക്ക് മട്ടന്നുർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കോളയാട് പഞ്ചായത്തിലെ ആലച്ചേരി ഇല്ലം മൂല കോളനിയിൽ രണ്ട് തെങ്ങിൻ തൈ നട്ടുകൊണ്ട് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ രാജൻ പുതുക്കുടി മണ്ഡല തല ഉദ്ഘാടനം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം സെക്രട്ടറി എ. ഇ.സജു, ബിജെപി കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് സദാനന്ദൻ ആലച്ചേരി, പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്വരാജ് കോളയാട്, മിനി, ഭാസ്കരൻ എന്നിവർ സംസാരിച്ചു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ