ഡി വൈ എഫ് ഐ കോളയാട് വെസ്റ്റ് മേഖലാ കമ്മിറ്റി അറയങ്ങാട് സ്നേഹഭവൻ, ദൈവദാൻ സെന്റർ എന്നിവിടങ്ങളിൽ സൗജന്യമായി കപ്പ വിതരണം ചെയ്തു
കോളയാട് പഞ്ചായത്തിൻറെ കപ്പ ചലഞ്ചിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ വെസ്റ്റ് മേഖല കമ്മിറ്റി 1 ക്വിൻ്റൽ കപ്പ കോളയാട് ദൈവദാൻ സെൻറർന് സൗജന്യമായി നൽകി. ഉദ്ഘാടനം കോളയാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം റിജി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എടി കുഞ്ഞഹമ്മദ്, മദർ സുപ്പീരിയർ, ഡിവൈഎഫ്ഐ കോളയാട് വെസ്റ്റ് മേഖല സെക്രട്ടറി വിനീത് കെ ജെ , മേഖല കമ്മിറ്റി അംഗം അഭിനന്ദ് എന്നിവർ പങ്കെടുത്തു.
കോളയാട് പഞ്ചായത്തിൻറെ കപ്പ ചലഞ്ചിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ വെസ്റ്റ് മേഖല കമ്മിറ്റി 2 ക്വിൻ്റൽ കപ്പ അറയങ്ങാട് സ്നേഹഭവന് സൗജന്യമായി നൽകി. കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ കെ ഇ സുധീഷ് കുമാർ ബ്രദർ മാങ്കുഴി സ്റ്റീഫന് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡിവൈഎഫ്ഐ കോളയാട് വെസ്റ്റ് മേഖല സെക്രട്ടറി വിനീത് കെ ജെ , ഡിവൈഎഫ്ഐ അറയങ്ങാട് യൂണിറ്റിലെ സഖാക്കൾ അനീഷ് മാത്യു, ജിബിൻ രാജ്, മനു ജോസഫ് എന്നിവർ പങ്കെടുത്തു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ