പെരുവ - കടൽക്കണ്ടം പാലം അപകടഭീതിയിൽ, ഇരുന്നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ
കോളയാട് പഞ്ചായത്തിലെ പെരുവ - കടൽക്കണ്ടം പാലം നിർമ്മിക്കുവാൻ മണ്ണ് പരിശോധന നടത്തുവാൻ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ഏറ്റെടുത്ത കരാറുകാരൻ മണ്ണ് പരിശോധന ആരംഭിച്ചില്ല. കരാറുകാരൻ നാളിതുവരെയും എഗ്രിമെന്റ് വെച്ചിട്ടുമില്ല. ഈ കാരണത്താൽ പാലം നിർമ്മാണം ഇനിയും നീണ്ടുപോകും, മണ്ണുപരിശോധന കഴിഞ്ഞു വിശദമായഎസ്റ്റിമേറ്റ് ആയതിനു ശേഷം സർക്കാർ ഭരണാനുമതിയും സാങ്കേതിക അനുമതിക്കും ശേഷം ടെണ്ടർ ചെയ്ത് പാലം നിർമ്മാണം ആരംഭിക്കുവാൻ കഴിയു.
ഇപ്പോൾ കടലുകണ്ടം, ചന്ദ്രോത്ത് , ആക്കം മൂല, തുടങ്ങിയ ട്രൈബൽസെറ്റിൽമെന്റിലേക്കു വാഹന ഗതാഗതം ഇല്ലാതെ 200ൽ പരം കുടുംബങ്ങൾ ഒറ്റപ്പെട്ടുകഴിയുകയാണ്.
പുഴയ്ക്കു കുറുകെ താത്കാലിക നടപ്പാലം കെട്ടുന്നതിന് കോളയാട് ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും എല്ലാം കോവിഡിന്റെ പശ്ചാത്തലത്തിൽ ഇഴഞ്ഞു നീങ്ങുകയാണ്.അധികാരികളുടെ ഈ നിസംഗതയിൽ മൗനം പാലിക്കുകയാണിപ്പോൾ ഇവിടത്തുകാർ.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ