കെ സുധാകരൻ എം പി കെ.പി.സി.സി പ്രസിഡൻ്റായി ചാർജ്ജെടുക്കുന്നതിനോടനുബന്ധിച്ച് ആരോരുമില്ലാത്തവർക്ക് കരുതലായി പേരാവൂരിലെ കോൺഗ്രസ്.
കെ.സുധാകരൻ എം.പി കെ.പി.സി.സി പ്രസിഡൻ്റായി ചാർജ്ജെടുക്കുന്നതിനോടനുബന്ധിച്ച് പേരാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി, ഇൻകാസ് ഖത്തർ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെയും പേരാവൂരിലെ കോൺഗ്രസ്സ് നേതാക്കളുടെയും സഹകരണത്തോടു കൂടി തെറ്റുവഴിയിൽ മരിയഭവനിലെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജൂബിലി ചാക്കോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ്, DCC മെമ്പർ പൂക്കോത്ത് അബൂബക്കർ ,തൊണ്ടിയിൽ മുൻ മണ്ഡലം പ്രസിഡൻ്റ് രാജീവൻ കളത്തിൽ,യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സുഭാഷ് മാസ്റ്റർ, മജീദ് അരിപ്പയിൽ, പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, ജോസ് ആൻ്റണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജ്നാസ്,ബെന്നി ചിറമ്മൽ തുടങ്ങിയവർ പങ്കെടുത്തു.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ